Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യുഎഇ റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 11 പേര്‍ മരിച്ചു

യുഎഇ റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 11 പേര്‍ മരിച്ചു

ദുബായ് : യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍, 11 പേര്‍ മരിച്ചു. അല്‍ വതന്‍ റോഡില്‍ യാത്രാ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരുക്കേറ്റവരെ ആശൂപത്രയിലേക്ക് മാറ്റിയെന്ന് അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും സംഭവ വികാസങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സംഭവത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങളോ സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്ന്, പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിനായി ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ദിവസം, യുഎഇയിലെ ഫുജൈറയിലും ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചിരുന്നു.

Related articles

See all
Popular News

ചെങ്കടല്‍ മേഖല വീണ്ടും യുദ്ധഭീതിയില്‍; ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിക്ക...

Popular News

ഇറാനെ ആക്രമിച്ച് യുഎസ്​ : ഗള്‍ഫിലേക്ക് തിരിച്ചടിച്ച് ഇറാന്‍​ ; യുഎഇ കപ്പല്‍ ആക്രമിക്കപ്പെട...

Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Popular News

ഫുജൈറയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാപകടം: മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ...

Save your stories

Sign in