Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി; കാർത്തിക കഴിഞ്ഞ് നാലാം നാൾ മധുര തിരുപ്പരൻകുൺട്രത്തെ ദീപത്തൂണിൽ ദീപം തെളിച്ചു

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി; കാർത്തിക കഴിഞ്ഞ് നാലാം നാൾ മധുര തിരുപ്പരൻകുൺട്രത്തെ ദീപത്തൂണിൽ ദീപം തെളിച്ചു

മധുര: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് തിരുപ്പരങ്കുൻട്രത്തെ മലമുകളിലുള്ള 'ദീപത്തൂണിൽ' ദീപം തെളിയിച്ചു. കാർത്തിക കഴിഞ്ഞ് നാലാം ദിവസമാണ് ചടങ്ങ് നടന്നത്. റിസീവർമാരുടെയും ജില്ലാ കളക്ടറുടെയും സാന്നിധ്യത്തിൽ അൻപതോളം പേർ മലമുകളിൽ കയറി ദീപം തെളിയിച്ചു. എല്ലാ ഭക്തർക്കും ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നതിനൊപ്പം ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിനെയാണ് ഏൽപ്പിച്ചിരുന്നത്.

തൃക്കാർത്തിക ദിനമായ നവംബർ 24-ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് തിരുപ്പറങ്കുൻട്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ബോർഡ് ഓഫ് ട്രസ്റ്റീസിനെ സുപ്രീംകോടതി സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഈ നിർണ്ണായക ഉത്തരവ്. തുടർന്ന് ക്ഷേത്രഭരണം വിരമിച്ച ജഡ്ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർത്ഥിബൻ എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ കോടതി ഏൽപ്പിക്കുകയായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് ക്ഷേത്ര ബോർഡംഗങ്ങൾ നടത്തിയ നീക്കങ്ങളിലൂടെയാണ് മലമുകളിലെ ദീപത്തൂണിൽ വിളക്ക് തെളിയിക്കാതിരുന്നതെന്ന് കോടതി വിലയിരുത്തി. നവംബർ 24-ന് ചടങ്ങിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമേ വിളക്ക് തെളിയിക്കൂ എന്ന് ക്ഷേത്ര ബോർഡ് പ്രമേയം പാസാക്കിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നേരത്തെ നൽകിയ ഉറപ്പിനോടുള്ള അവഗണനയാണിതെന്ന് നിരീക്ഷിച്ച ബെഞ്ച്, ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിലേക്ക് മാറ്റാൻ ശ്രമിച്ച കളക്ടറുടെ റിപ്പോർട്ടിലും അതൃപ്തി രേഖപ്പെടുത്തി.

തിരുപ്പറങ്കുൻട്രം മലമുകളിലെ സിക്കന്ദർ ബാദുഷ ദർഗ്ഗയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് ഉടമസ്ഥാവകാശവും പരമ്പരാഗത അവകാശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കാരണമായിരുന്നു. കർശന ഉപാധികളോടെ ഒറ്റത്തവണ മാത്രം വിളക്ക് തെളിയിക്കാനാണ് അനുമതി നൽകിയതെന്നും ഇത് നിയമപരമായ കീഴ്‌വഴക്കമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവ...

Popular News

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം കൂടുന്നു; കാരണം മലിനവായു, ജാഗ്രതാ നിർദേശവുമായി ആരോഗ്യവി...

Popular News

രാഹുൽ ഗാന്ധി പറഞ്ഞ രാജീവ്-സോണിയ പ്രണയനിമിഷം പുനരാവിഷ്കരിച്ച് റിതേഷ് ദേശ്മുഖും; ജെനീലിയയും...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Save your stories

Sign in