Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെറ്റ്ഫ്ലിക്സ് പിന്മാറുന്നു; വിവാദ പാക് വെബ് സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യില്ല

നെറ്റ്ഫ്ലിക്സ് പിന്മാറുന്നു; വിവാദ പാക് വെബ് സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യില്ല

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെയും സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെയും തുടര്‍ന്ന്, വരാനിരിക്കുന്ന പാകിസ്താനി വെബ് സീരീസായ 'ജോ ബച്ചേ ഹേയ്ന്‍ സങ് സമേത് ലോ' ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്‌ലിക്‌സ്. ഫവാദ് ഖാന്‍, മാഹിറ ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സീരീസ് ഇന്ത്യന്‍ വരിക്കാര്‍ക്ക് ലഭ്യമാകില്ലെന്നും നെറ്റ്ഫ്‌ലിക്‌സിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ റിലീസ് പട്ടികയില്‍ നിന്ന് ഇത് നീക്കം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 24-ന് സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്ത്യയില്‍ പ്രതിഷേധം ശക്തമായത്. ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസും സീരീസിന്റെ ഇന്ത്യന്‍ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സീരീസ് ഇന്ത്യയില്‍ സ്ട്രീം ചെയ്താല്‍ ഡിസംബര്‍ 5 മുതല്‍ രാജ്യത്തെ നെറ്റ്ഫ്‌ലിക്‌സ് ചിത്രീകരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് FWICE ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പാക് താരങ്ങള്‍ മുന്‍പ് ഇന്ത്യയ്ക്കും സൈന്യത്തിനുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംഘടനകളുടെ എതിര്‍പ്പ്.

2025 മെയ് 8-ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്‌ലിക്‌സിന്റെ ഈ പിന്മാറ്റം. പഹല്‍ഗാം ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങളെയും തുടര്‍ന്ന്, ദേശീയ സുരക്ഷ മുന്‍നിര്‍ത്തി പാകിസ്താന്‍ നിര്‍മ്മിത സിനിമകളും വെബ് സീരീസുകളും പാട്ടുകളും ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ വരിക്കാര്‍ക്കായി പാക് ഉള്ളടക്കങ്ങള്‍ ലഭ്യമാക്കില്ലെന്ന് 2025 ജൂണില്‍ തന്നെ നെറ്റ്ഫ്‌ലിക്‌സ് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

പ്രശസ്ത പാകിസ്താനി എഴുത്തുകാരി ഫര്‍ഹത്ത് ഇഷ്തിയാഖിന്റെ ഇതേ പേരിലുള്ള ഉറുദു നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ ഒറിജിനല്‍ പാകിസ്താനി സീരീസാണിത്. മൊമിന ദുറൈദ് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ഈ റൊമാന്റിക് ഡ്രാമ, മൂന്ന് തലമുറകളിലായി നടക്കുന്ന ആറ് പ്രണയകഥകളാണ് പറയുന്നത്. ഫവാദ് ഖാന്‍, മാഹിറ ഖാന്‍ എന്നിവര്‍ക്ക് പുറമെ ഹാനിയ ആമിര്‍, അഹദ് റാസ മിര്‍, സനം സയീദ്, ഇഖ്റ അസീസ്, ഹംസ അലി അബ്ബാസി തുടങ്ങി വന്‍ താരനിര തന്നെ സീരീസിലുണ്ട്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ഡിസംബര്‍ 4-ന് സീരീസ് ആഗോളതലത്തില്‍ പ്രീമിയര്‍ ചെയ്യും.

Related articles

See all
Popular News

IFFI 2026: ‘വിസ്മയിപ്പിക്കുന്ന പ്രകടനം’; റിഷബ് ഷെട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം, കാന്താ...

Popular News

57-ാമത് ഐ.എഫ്.എഫ്.ഐ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഇരട്ട നേട്ടവുമായി ഋഷഭ് ഷെട്ടി; മികച്ച നടനു...

Popular News

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല; സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്...

Popular News

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്; അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യ ശ്രീ...

Save your stories

Sign in