സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു; സ്വാഗതം ചെയ്ത് അഭിജിത് ദീപ്കെ, പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപനം
ഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് 26 ദിവസം നീണ്ടുനിന്ന നിരാഹാരസമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്കിന്റെ തീരുമാനം ആശ്വാസകരമാണെന്നും അദ്ദേഹത്തിന്റെ ത്യാഗത്തിനും ധൈര്യത്തിനും നന്ദിയുണ്ടെന്നും അഭിജിത് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അതേസമയം, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ നിങ്ങളുടെ അസാധാരണ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. ഈ രാജ്യത്തിന് നിങ്ങളുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്ത അറിയിച്ചു.
"സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്തിയ നിങ്ങളുടെ അസാധാരണ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. ഈ രാജ്യത്തിന് നിങ്ങളുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരും," എന്നാണ് അഭിജിത്തിന്റെ കുറിപ്പിൽ പറയുന്നത്.
ജന്തർ മന്തറിലേക്ക് ഭക്ഷണം കൊണ്ടുപോയതിന് ഡൽഹി പോലീസ് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും അഭിജിത് മറ്റൊരു പോസ്റ്റിൽ ആരോപിച്ചു. കാരണമില്ലാതെ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ടെന്നും സെൻട്രൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. "പുതിയ ഡൽഹി പോലീസ് കമ്മീഷണർ എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്? നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണ്, സർക്കാരിന്റെ ഗുണ്ടകളല്ല. ജനങ്ങൾ ഇത് സഹിക്കില്ല. കുട്ടികളെ ഭയപ്പെടുത്തുന്നത് ഉടൻ അവസാനിപ്പിക്കണം," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച പുലർച്ചെയാണ് സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലായിരുന്നു നിരാഹാരസമരം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരുന്നു.
നീണ്ട ചർച്ചകൾക്കൊടുവിലാണ് ഉപവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് വാങ്ചുക്ക് പിന്നീട് വ്യക്തമാക്കി. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമെന്ന ആശങ്കയും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.