Logo
Sat, Jul 25, 2026 • 04:21 AM
LIVE TV
Watch

No business videos available

No Middle East videos available

വ്യാജ വാര്‍ത്തകളില്‍ വിട്ടുവീഴ്ചയില്ല; പി.കെ. ശ്രീമതിയുടെ പരാതിയില്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 24, 2026
1 min read
SHARE:
SAVE: Login to save

വ്യാജ വാര്‍ത്തകളില്‍ വിട്ടുവീഴ്ചയില്ല; പി.കെ. ശ്രീമതിയുടെ പരാതിയില്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അടിയന്തരമായി ഇടപെട്ട് കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരാതി തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ തുടർച്ചയായി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും അധിക്ഷേപങ്ങൾക്കുമെതിരെയാണ് പി.കെ. ശ്രീമതി പരാതി നൽകിയത്. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട് മാപ്പില്ലെന്നും വിഷയത്തിൽ ശക്തമായ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അവർ പ്രതികരിച്ചു.

വാർത്ത നൽകിയ പലരും തന്നെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തതായി ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ കോൺഗ്രസ്, ബി.ജെ.പി നേതാക്കളടക്കം വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മുൻപ് കോൺഗ്രസ് നേതാവ് പി.ടി. തോമസ് ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരോഗ്യപരമായ കാരണങ്ങളാൽ നിയമനടപടി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ചുള്ള പോർവിളികളും വ്യക്തിഹത്യകളും എല്ലാവരും അവസാനിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെ പി.കെ. ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ അടിയന്തര നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10