Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബ്രണ്ണൻ കോളേജിലെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ നടപടി വേണം; പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്‌യു

ബ്രണ്ണൻ കോളേജിലെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ നടപടി വേണം; പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്‌യു
  തിരുവനന്തപുരം: കെഎസ്‌യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളേജിൽ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. പ്രതിഷേധത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായി എല്ലാ വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ച് കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ധർമ്മടം എസ്ഐ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ കെഎസ്‌യു നേതാക്കൾക്ക് ഉറപ്പ് നൽകി. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ എം.സി അതുൽ, ഹരികൃഷ്ണൻ പാളാട്, നമിത കെ, ജിതിൻ ഒ.ആർ, റിസ്വാൻ സി.എച്ച്, ആദർശ് കോതേരി, അനിരുദ്ധ് തലശേരി, നിഹാൽ, സൂര്യതേജ്, അമൽ സാജ്, സ്നേഹ കുന്നോത്തുപറമ്പ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. ക്യാമ്പസുകളിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് കെഎസ്‌യു നേതൃത്വം നൽകുമെന്നും സിപിഎം കേന്ദ്രങ്ങളിലെ കോളേജുകളിലും സ്കൂളുകളിലും സ്ഥാപിക്കുന്ന കൊടിമരങ്ങളും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്ന എസ്എഫ്ഐ ഗുണ്ടായിസത്തെ ചെറുത്തു തോൽപ്പിക്കുമെന്നും കഴിഞ്ഞ ദിവസം കണ്ണൂർ ചേലോറയിൽ കെഎസ്‌യു നേതാക്കൾക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്‌ എം.സി അതുൽ പറഞ്ഞു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in