Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം'

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം'

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌കെ) സിനിമാപ്രേമികൾക്കായി പുലർച്ചെ 7 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3 മണി വരെ നീളുന്ന വിപുലമായ പ്രദർശന ക്രമീകരണം. ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന മേളയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം' എന്ന ആശയത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആകെ 19 വേദികളിലായി നടക്കുന്ന മേളയിൽ ടാഗോർ തിയേറ്റർ, നിശാഗന്ധി, കലാഭവൻ, കൈരളി എന്നീ നാല് പ്രധാന വേദികളിലാണ് പ്രത്യേക പ്രദർശന സമയക്രമം ഒരുക്കിയിരിക്കുന്നത്.

ഡിസംബർ 12 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ഓരോ വേദിക്കും പ്രത്യേക പ്രാധാന്യം നൽകിയാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടാഗോർ തിയേറ്ററിൽ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പ്രദർശനങ്ങൾ വൈകുന്നേരത്തെയും അർധരാത്രിയിലെയും ഷോകളിലൂടെ തുടരും. കൂടാതെ ഡിസംബർ 13, 15, 17 തീയതികളിൽ പുലർച്ചെ 3 മണിക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കും. അർധരാത്രി പ്രദർശനത്തിന് പിന്നാലെ പുലർച്ചെ 3 മണിക്കും തുടർന്ന് രാവിലെ 7 മണിക്കും സിനിമകൾ കാണാനാകുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കുന്നത്.

നിശാഗന്ധിയിൽ വലിയ പ്രേക്ഷക പങ്കാളിത്തമുള്ള വൈകുന്നേര പ്രദർശനങ്ങൾ, തിരഞ്ഞെടുത്ത പ്രീമിയറുകൾ, പ്രധാന ലോകസിനിമകൾ, പ്രത്യേക ആമുഖ പരിപാടികൾ എന്നിവയ്ക്ക് മുൻഗണന നൽകും. കലാഭവനിൽ മലയാള സിനിമകൾ, റെട്രോസ്പെക്ടീവുകൾ, സംവിധായകരുടെ സാന്നിധ്യത്തിലുള്ള പ്രദർശനങ്ങൾ എന്നിവയ്ക്കൊപ്പം രാവിലെ 7 മണി മുതലുള്ള പ്രദർശനങ്ങളും ഉണ്ടാകും. കൈരളിയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങൾ, അന്താരാഷ്ട്ര സിനിമകളിലെ പുതിയ കണ്ടെത്തലുകൾ, ആവർത്തന പ്രദർശനങ്ങൾ എന്നിവയാണ് പ്രദർശിപ്പിക്കുക.

നാല് പ്രധാന വേദികളിലെയും പ്രദർശന സമയങ്ങൾ പരസ്പരം ഏകോപിപ്പിച്ച് ഡെലിഗേറ്റുകൾക്ക് കൂടുതൽ സിനിമകൾ കാണാനുള്ള സൗകര്യമൊരുക്കും. ഒരേ പ്രേക്ഷകരെ ആകർഷിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ വ്യത്യസ്ത സമയങ്ങളിൽ പ്രദർശിപ്പിക്കും; ഇതോടെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് മാറി പ്രധാന ചിത്രങ്ങൾ കാണാൻ കഴിയുമെന്ന് സംഘാടകർ വ്യക്തമാക്കി.

പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന ചിത്രത്തിന്റെ അവസാന സമയവും രാവിലെ 7 മണിയിലെ ഷോയും കണക്കിലെടുത്താകും സമയക്രമം അന്തിമമാക്കുക. യഥാർഥ പ്രദർശന തീയതിയും സമയവും ഡെലിഗേറ്റ് ആപ്പിലും തിയേറ്ററുകളിലെ അറിയിപ്പുകളിലും കൃത്യമായി രേഖപ്പെടുത്തും. 19 വേദികളിലായി എട്ട് ദിവസം നീളുന്ന മേളയിലൂടെ തിരുവനന്തപുരം നഗരത്തെ സിനിമയുടെ ഉറങ്ങാത്ത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയരുന്നു; രജിസ്‌ട്രേഷൻ നാളെ 10 മണി മുതൽ, ടാഗോർ തിയേറ്ററിൽ 24...

Popular News

പ്രഥമ ബിച്ചുതിരുമല പുരസ്കാരം പ്രശസ്ത നടൻ പത്മശ്രീ മധുവിന്

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in