മണ്ണാർക്കാട്: നൂറ് ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഒരാൾ മണ്ണാർക്കാട് പോലീസിന്റെ പിടിയിലായി. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കോൽക്കാട്ടിൽ മൊയ്തുപ്പു മുഹമ്മദ് ആണ് പിടിയിലായത്.
കോട്ടോപ്പാടം ജംഗ്ഷനിൽ ബേക്കറി നടത്തി വരുന്ന ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
മണ്ണാർക്കാട് എസ്.ഐ വിവേക്.വിക്കും പാലക്കാട് ജില്ലാ ഡാൻസാഫ് ടീമിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. മണ്ണാർക്കാട് പോലീസ് ഓഫീസർ എസ്.ഐ വിവേക്.വി, പാലക്കാട് ജില്ലാ ഡാൻസാഫ് അംഗങ്ങളായ ഷാഫി, ജോഷി, റമീസ്, വിനോദ്, ഷാനോസ്, സജിത്ത്, എ.ടി.എസ് ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.