Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ ഉദ്ധവ് താക്കറെ; 'തിരക്കഥ ബിജെപി മുന്‍കൂട്ടി തയ്യാറാക്കിയത്, സമിതിയില്‍ പ്രതിപക്ഷ പ്രാതിനിധ്യമില്ല'

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ ഉദ്ധവ് താക്കറെ; 'തിരക്കഥ ബിജെപി മുന്‍കൂട്ടി തയ്യാറാക്കിയത്, സമിതിയില്‍ പ്രതിപക്ഷ പ്രാതിനിധ്യമില്ല'

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയുടെ തിരക്കഥ ബിജെപി മുന്‍കൂട്ടി തയ്യാറാക്കിക്കഴിഞ്ഞുവെന്നും, ഇത് നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ രൂപീകരണത്തെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറും ഒരു മുന്‍ ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന സമിതിയില്‍ പ്രതിപക്ഷത്തുനിന്ന് ഒരു നേതാവിനെയെങ്കിലും ഉള്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ ബിജെപി ഇതിനോടകം തന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതിനെക്കുറിച്ചും, ഇതിനൊപ്പം രാജ്യസഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുമോ എന്നതിനെക്കുറിച്ചും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വ്യക്തതയുമില്ലെന്ന് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ചേക്കാമെന്ന് ആരോപിച്ച അദ്ദേഹം, നിലവിലെ രീതി ഒരു തട്ടിപ്പാണെന്നും വോട്ട് മോഷ്ടിച്ച് പരിചയമുള്ളവരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്നും വിമര്‍ശിച്ചു.

വനിതാ സംവരണത്തെ ശിവസേന പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മാത്രം ഒരു പ്രത്യേക ബില്‍ ഇപ്പോള്‍ കൊണ്ടുവരികയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, വനിതകളുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍, 33 ശതമാനം വനിതാ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഭരണഘടനാ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.

Related articles

See all
Popular News

സ്ത്രീധനമായി ഥാര്‍ ചോദിച്ചു; കളിപ്പാട്ട കാര്‍ നല്‍കി വിവാഹം ഉപേക്ഷിച്ച് വധുവിന്റെ കുടുംബം

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യയ്ക്ക് ദോഷകരം: ബിജെപിയുടെ ഹീനമായ നീക്കം അനുവദിച്ചാല്...

Popular News

26 വർഷങ്ങൾക്ക് ശേഷം ആ പഴയ രുചി തിരിച്ചെത്തുന്നു; 'ഗോൾഡ് സ്പോട്ട്' വീണ്ടും വിപണിയിൽ

Popular News

മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഇന്ത്യ സഖ്യം-എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ച ഉടൻ; നേതാക്കള്‍ ചെന്...

Save your stories

Sign in