Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഗോവന്‍ മണ്ണില്‍ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ മിനിറ്റുകളില്‍ തന്നെ ഗോളിനടുത്തെത്തി. ഇടതുവിംഗിലൂടെ മുഹമ്മദ് സനാന്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ശ്രീകുട്ടന്‍ നല്‍കിയ പാസില്‍ അഡ്രിയാന്‍ ലൂണ തൊടുത്ത ഷോ...

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഗോവന്‍ മണ്ണില്‍ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്

പനാജി: പത്ത് വര്‍ഷം നീണ്ട വിജയവരള്‍ച്ചയ്ക്ക് വിരാമമിട്ട് ഗോവന്‍ മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. എംജി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ അഞ്ചാം മത്സരത്തില്‍ ആതിഥേയരായ എഫ്സി ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് (3-2) മഞ്ഞപ്പട തകര്‍ത്തത്. മഡ്ഗാവിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ഫ്രെഡി ലല്ലാവ്മൗമ, നെബോജ്ഷ കൊസോവിച്ച്, അമേയ് റണവാഡെ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. 2016 ഒക്ടോബറിന് ശേഷം ഗോവയില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യ വിജയവും ആകെ രണ്ടാമത്തെ വിജയവുമാണിത്. ഈ നിര്‍ണ്ണായക ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ആദ്യ മിനിറ്റുകളില്‍ തന്നെ ഗോളിനടുത്തെത്തി. ഇടതുവിംഗിലൂടെ മുഹമ്മദ് സനാന്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ശ്രീകുട്ടന്‍ നല്‍കിയ പാസില്‍ അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തുപോയി. സനാന്റെ വേഗമേറിയ നീക്കങ്ങളും, പ്രതിരോധത്തില്‍ ജെയിംസ് ബോള്‍ട്ടണ്‍, ഐബന്‍ ഡോഹ്ലിംഗ്, ഫാലോ എന്‍ഡിയായെ എന്നിവരുടെ കൃത്യതയാര്‍ന്ന ഇടപെടലുകളും ബ്ലാസ്റ്റേഴ്സിന് കരുത്തായി.

ശ്രീകുട്ടനും ലൂണയും ചേര്‍ന്ന് നടത്തിയ ഹൈ പ്രസ്സിംഗ് സന്ദേശ് ജിങ്കന്‍ ഉള്‍പ്പെടെയുള്ള ഗോവന്‍ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കി. 37-ാം മിനിറ്റില്‍ ഇതിന് ഫലം കണ്ടു. അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ താരം റോണി വില്‍സണ് പിഴച്ചതോടെ പന്ത് ബോക്‌സിന് പുറത്തുണ്ടായിരുന്ന ഫ്രെഡി ലല്ലാവ്മൗമയുടെ കാലുകളിലെത്തി. ഫ്രെഡി തൊടുത്ത കരുത്തുറ്റ ഷോട്ട് മുഹമ്മദ് നെമിലിന്റെ ദേഹത്ത് തട്ടി ദിശമാറി വലയില്‍ പതിച്ചതോടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി (1-0). സീസണില്‍ ഫ്രെഡിയുടെ ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഇടതുവിംഗിലൂടെ കുതിച്ച ലൂണ നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്ത മോണ്ടിനെഗ്രിന്‍ താരം നെബോജ്ഷ കൊസോവിച്ച് അനായാസം പന്ത് വലയിലെത്തിച്ചു (2-0). എന്നാല്‍ 67-ാം മിനിറ്റില്‍ മുഹമ്മദ് നെമിലിലൂടെ ഗോവ ഒരു ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. ഇതോടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡ് യുവതാരം ജഗന്നാഥ് ജയനെ കളത്തിലിറക്കി. ബ്ലാസ്റ്റേഴ്സ് ജഴ്‌സിയില്‍ ജഗന്നാഥിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

80-ാം മിനിറ്റില്‍ മിന്നല്‍ പ്രത്യാക്രമണത്തിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. ഇസാക് റാല്‍ട്ടെയില്‍ നിന്ന് പന്ത് തട്ടിയെടുത്ത കൊസോവിച്ച് ഗോവന്‍ പ്രതിരോധത്തെ കീറിമുറിച്ച് അമേയ് റണവാഡെയ്ക്ക് കൈമാറി. പന്തുമായി മുന്നേറിയ അമേയ് ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് ഫാര്‍ കോര്‍ണറിലേക്ക് തൊടുത്തുവിട്ട് സ്‌കോര്‍ 3-1 ആക്കി. അവസാന മിനിറ്റുകളില്‍ ഇസാക്കിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ചിക്കി ഗോവയുടെ രണ്ടാം ഗോള്‍ നേടിയെങ്കിലും, ശേഷിക്കുന്ന സമയത്ത് പക്വതയോടെ പന്ത് കൈവശം വെച്ച് ബ്ലാസ്റ്റേഴ്സ് 3-2 ന്റെ ആവേശജയം സ്വന്തമാക്കി.

ഗോവന്‍ പര്യടനത്തിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇനി സ്വന്തം തട്ടകമായ കൊച്ചിയിലേക്ക് മടങ്ങും. ഡിസംബര്‍ 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും.

Related articles

See all
Popular News

കോഹ്‌ലി-ശാസ്ത്രി കാലഘട്ടത്തിന്റെ പോരാട്ടവീര്യം എവിടെ? ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരവ്...

Popular News

ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ഇന്ത്യ ബാക്ക് ഫൂട്ടിൽ; 243 റൺസ് ലീഡുമായി ന്യൂസിലൻഡ്; ലോക ടെസ്റ്...

Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത...

Popular News

രണ്ടാം ടെസ്റ്റ്: ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; കിവീസിനെതിരെ 240 റൺസ് പിന്ന...

Save your stories

Sign in