Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചു': ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്

'ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചു': ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്

സുപ്രീംകോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. ജഡ്ജിമാരുടെ നിയമനത്തില്‍ ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യത്തിലധികം വഴങ്ങിയെന്നാണ് കൗളിന്റെ ആരോപണം. ഈ മാസം മുപ്പത്തി ഒന്നിന് പുറത്തിറങ്ങുന്ന തന്റെ 'വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍' എന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

സുപ്രീംകോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് പുസ്തകത്തി ലുള്ളത്.ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടാന്‍ ചന്ദ്രചൂഡ് ശ്രമിച്ചുവെന്നാണ് കൗളിന്റെ ആരോപണം. നിയമനപ്രക്രിയയില്‍ സര്‍ക്കാരിന് അമിത സ്വാധീനം ലഭിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഈ വിമര്‍ശനത്തിനുള്ളത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജിയുടെ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് സര്‍ക്കാര്‍ ചോദ്യം ഉന്നയിച്ചതായും കൗള്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് കൊളീജിയം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്നും അദ്ദേഹം തന്റെ ഓര്‍മക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമായ പി.എം.എല്‍.എയുമായി ബന്ധപ്പെട്ട കേസിന്റെ പുനഃപരിശോധനാ നടപടികളിലും ചന്ദ്രചൂഡുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് കൗളിന്റെ വെളിപ്പെടുത്തല്‍. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുന്‍പ് തന്നെ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ അഭിപ്രായമോ തേടാന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ശ്രമിച്ചിരുന്നുവെന്ന് ജസ്റ്റിസ് കൗള്‍ ആരോപിക്കുന്നു. ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന കൊളീജിയം യോഗത്തില്‍, മുന്‍കൂട്ടി ധാരണയായ അഞ്ച് പേരുകള്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് പെട്ടെന്ന് ആറാമതൊരു പേര് നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നിലപാടറിയാന്‍ യോഗത്തിനിടയില്‍ ഫോണ്‍ വിളിക്കാന്‍ ചീഫ് ജസ്റ്റിസ് തുനിഞ്ഞപ്പോള്‍ ജസ്റ്റിസ് കൗള്‍ അത് തടയുകയും, വിയോജിപ്പ് രേഖപ്പെടുത്തി ഫയല്‍ മടക്കി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ജഡ്ജി നിയമനത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ജഡ്ജിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സര്‍ക്കാര്‍ വിചിത്രമായ ചോദ്യം ഉന്നയിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് അതിന് വഴങ്ങിയെന്നും, എന്നാല്‍ താന്‍ അതിനെ ശക്തമായി എതിര്‍ത്തുവെന്നും കൗള്‍ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസ് തന്റെ ബെഞ്ചിന് മുന്നില്‍ വന്നിരുന്നപ്പോള്‍, തന്നോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് അത് പെട്ടെന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയതിലും ജസ്റ്റിസ് കൗള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, പുസ്തകം വായിച്ചിട്ടില്ലാത്തതിനാല്‍ ആരോപണങ്ങളില്‍ വിശദമായി പ്രതികരിക്കാനാകില്ലെന്നാണ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രതികരണം. കൊളീജിയം യോഗങ്ങള്‍ പരസ്പര ബഹുമാനത്തോടെയും സൗഹാര്‍ദപരമായ ചര്‍ച്ചകളോടെയുമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

അതിതീവ്ര ചുഴലിക്കാറ്റായി 'അര്‍ണബ്'; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലര്‍ട്ട്, 53 ട്രെയിനുകള്‍...

Popular News

എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Popular News

മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വന്‍ ഭേദഗതിയുമായി കേന്ദ്രം: 100% എഥനോള്‍ ഇന്ധനത്തിന് അനുമതി; എ...

Save your stories

Sign in