Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: 'പുറത്ത് പരിക്കുകളില്ലായിരുന്നു'; പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൊഴി

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: 'പുറത്ത് പരിക്കുകളില്ലായിരുന്നു'; പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൊഴി

കണ്ണൂര്‍: കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പുറത്ത് കാണത്തക്ക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൊഴി. പ്രത്യേക അന്വേഷണ സംഘം ഡോക്ടര്‍മാരില്‍ നിന്ന് വിശദമായി മൊഴിയെടുത്തു. കഴുത്തില്‍ നീര്‍ക്കെട്ട് കണ്ടതിനെ തുടര്‍ന്നാണ് വീണയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് വിവരം. ആശുപത്രിയിലെ മെഡിക്കല്‍ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ വീണാ ജോര്‍ജിന്റെ മുന്‍ ഗണ്‍മാന്‍ അഭിലാഷിനെതിരെ അന്വേഷണ സംഘം ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. ഗണ്‍മാനെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാകും കൈമാറുക. കെഎസ്യു പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന രീതിയില്‍ പോലീസിന് നല്‍കിയ മൊഴി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അഭിലാഷ് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചിരുന്നു. അഭിലാഷിന്റെ ഈ മുന്‍ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തിരുന്നത്.

Related articles

See all
Popular News

ചേരാനല്ലൂര്‍ വാഹനാപകടം: എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ...

Popular News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്...

Popular News

നിക്ഷേപ സൗഹൃദ പദ്ധതികളുമായി സര്‍ക്കാര്‍; വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നി...

Popular News

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി: പാഠപുസ്തകങ്ങളുടെ പ്രിന്റിംഗിലു...

Save your stories

Sign in