തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഇന്‍സെന്റീവുകളും അനുബന്ധ നടപടികളും വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നിയമസഭയില്‍ അറിയിക്കും. നിയമസഭാ നടപടിച്ചട്ടത്തിലെ റൂള്‍ 300 പ്രകാരമായിരിക്കും വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക പ്രസ്താവന മന്ത്രി സഭയില്‍ നടത്തുക.
നിയമസഭാ സമ്മേളനത്തില്‍ ഇന്ന് വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനകളെക്കുറിച്ചുള്ള ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും. അതേസമയം, പി.എസ്.സിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഇന്നും ശ്രമിക്കും.
നിക്ഷേപ സൗഹൃദ പദ്ധതികളുമായി സര്‍ക്കാര്‍; വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും