അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വരെ കുറവ് വരുത്താന്‍ ഒരുങ്ങുന്നു. നിലവില്‍ കമ്പനിയിലുള്ള 2,23,000 ജീവനക്കാരില്‍ ഏകദേശം 60,000 പേരെ 'വോളണ്ടറി എക്‌സിറ്റ് ഓഫര്‍' (VEO) പദ്ധതി വഴി ഒഴിവാക്കാനാണ് തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും, കമ്പനിയുടെ പ്രവര്‍ത്തന ചെലവുകള്‍ ചുരുക്കുന്നതിനുമാണ് ഈ പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കാണ് വിആര്‍എസ് ആനുകൂല്യങ്ങളോടെ സ്വയം പിരിഞ്ഞുപോകാനുള്ള നിര്‍ദേശം നല്‍കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ ഔദ്യോഗിക ഇമെയിലുകള്‍ ജീവനക്കാര്‍ക്ക് ഉടന്‍ അയച്ചുതുടങ്ങും. വിഇഒ തിരഞ്ഞെടുക്കാന്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് ഡിസംബര്‍ ആദ്യ ആഴ്ച വരെ സമയം അനുവദിക്കും. അതേസമയം, കമ്പനിയുടെ പ്രധാന വിഭാഗങ്ങളായ ഡേറ്റാ സെന്ററുകള്‍, മാര്‍ക്കറ്റിങ് എന്നിവയില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെ ഈ വിരമിക്കല്‍ നീക്കം ബാധിക്കില്ല.
2026 വര്‍ഷത്തില്‍ മൈക്രോസോഫ്റ്റ് നടപ്പിലാക്കുന്ന രണ്ടാമത്തെ സ്വയം വിരമിക്കല്‍ പദ്ധതിയാണിത്. ഇതിനുമുമ്പ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമേരിക്കയിലെ ആകെ ജീവനക്കാരില്‍ ഏഴ് ശതമാനം പേര്‍ക്ക് സമാനമായ സ്വയം വിരമിക്കല്‍ ആനുകൂല്യം കമ്പനി നല്‍കിയിരുന്നു. തുടര്‍ച്ചയായ ടെക് പരിഷ്‌കാരങ്ങളും എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുമാണ് ഇത്തരം തൊഴില്‍ പുനഃസംഘടനകള്‍ക്ക് പ്രധാന കാരണമാകുന്നത്.
എഐയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൈക്രോസോഫ്റ്റ്; 25% ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം