Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'തീവ്രവാദ രാജ്യമാണ് എന്നോട് ചോദിക്കുന്നത്': യു.എന്‍ വേദിയില്‍ പാക് മാധ്യമപ്രവര്‍ത്തകന് എസ്. ജയശങ്കറിന്റെ കടുത്ത മറുപടി

'തീവ്രവാദ രാജ്യമാണ് എന്നോട് ചോദിക്കുന്നത്': യു.എന്‍ വേദിയില്‍ പാക് മാധ്യമപ്രവര്‍ത്തകന് എസ്. ജയശങ്കറിന്റെ കടുത്ത മറുപടി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിനിടെ ഭീകരവാദ വിഷയത്തില്‍ ചോദ്യമുയര്‍ത്തിയ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ പാകിസ്താനില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട്, ''ഒരു തീവ്രവാദ രാജ്യമാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്'' എന്ന് ജയശങ്കര്‍ മറുപടി നല്‍കി.

ലൈബീരിയന്‍ വിദേശകാര്യ മന്ത്രി സാറ ബെയ്സലോ ന്യാന്തിയുമായി ചേര്‍ന്ന് കപ്പലുകളുടെയും നാവികരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു സംഭവം. പരിപാടിയുടെ അവസാന ഘട്ടത്തില്‍ പ്രകോപനപരമായ ചോദ്യവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ എത്തിയതോടെ ജയശങ്കര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന്, 'നിങ്ങള്‍ക്കുള്ള മറുപടി വളരെ വ്യക്തമായി ലഭിച്ചു കഴിഞ്ഞു' എന്ന് യു.എന്നിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ഹരീഷ് പര്‍വതനേനിയും വ്യക്തമാക്കി.

അന്താരാഷ്ട്ര വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജയശങ്കര്‍ നിലപാട് കടുപ്പിക്കുന്നത് ഇതാദ്യമല്ല. മുന്‍പും ദക്ഷിണേഷ്യയില്‍ എത്രകാലം ഭീകരവാദം തുടരുമെന്ന ചോദ്യത്തിന്, പാകിസ്താന്‍ എത്രകാലം ഭീകരവാദം തുടരാന്‍ ഉദ്ദേശിക്കുന്നുവെന്ന് അവിടത്തെ മന്ത്രിമാരോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. 

2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരവാദത്തിനെതിരെയുള്ള നിലപാട് ഇന്ത്യ കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചിരുന്നു. തുടര്‍ന്നിങ്ങോട്ട് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ നയതന്ത്ര നിലപാടാണ് ഇന്ത്യ സ്വീകരിച്ചുപോരുന്നത്.  

യു.എന്‍ ജനറല്‍ അസംബ്ലിയിലെ ഉന്നതതല സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ജയശങ്കര്‍, ശനിയാഴ്ച നടക്കുന്ന പ്രധാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Related articles

See all
Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Popular News

കരൂർ ദുരന്തം മായാത്ത വേദന; മരിച്ച 41 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്ര...

Popular News

നേപ്പാളിൽ വൻ ഹിമപാതം: ഹിംലംഗ് ഹിമാൽ ബേസ് ക്യാമ്പിൽ ടെന്റുകൾക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞ...

Popular News

സിജെപി നേതാവ് അശുതോഷ് റങ്കയെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് അസം പോലീസ്

Save your stories

Sign in