ചേരാനല്ലൂര്‍, നെടുമ്പാശ്ശേരി, വര്‍ക്കല ഉള്‍പ്പെടെ വിവിധ കേസുകളില്‍ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭാ ചട്ടങ്ങള്‍ക്കും റൂള്‍സ് ഓഫ് ബിസിനസിനും എതിരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ക്കല സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ചു വന്ന ആരോപണം അടിസ്ഥാനരഹിതമെന്നും എന്നാല്‍മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതില്‍ വീഴ്ച വരുത്തിയ സബ്ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിഎസ്സിയുമായി ബന്ധപ്പെട്ട് ബിജെപി കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ നോട്ടീസ് വേളയില്‍ തന്നെ സ്പീക്കര്‍തള്ളിയിരുന്നു.സഭാചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ നോട്ടീസ് വേളയില്‍ തന്നെ ബിജെപിയുടെ അടിയന്തര പ്രമേയത്തെ തള്ളിയത്.