Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയുടെ ഡിഎസ്പി ഇമ്പരാജ്; ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് പുറത്ത്

സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയുടെ ഡിഎസ്പി ഇമ്പരാജ്; ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് പുറത്ത്

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘സീൻ’ സിനിമയുടെ പുതിയ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. സൂര്യയെ മാസ്, സ്റ്റൈലിഷ് ലുക്കിൽ ഏറെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള പൊലീസ് ഓഫീസറായി അവതരിപ്പിക്കുന്ന ഡിഎസ്പി ഇമ്പരാജ് ഗ്ലിംപ്സ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദുബായിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ അവതരിപ്പിച്ച ഗ്ലിംപ്സ് പിന്നീട് ഡിജിറ്റലായി റിലീസ് ചെയ്യുകയായിരുന്നു. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം, കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് മെഗാ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്ന ഇമ്പരാജ് എന്ന പൊലീസ് കഥാപാത്രത്തിന്റെ വേറിട്ട ഭാവങ്ങളാണ് ഗ്ലിംപ്സിന്റെ പ്രധാന ആകർഷണം. സൂര്യയുടെ മാസ് സ്ക്രീൻ പ്രസൻസിനൊപ്പം സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്. സാധാരണ പൊലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും പെരുമാറ്റവുമുള്ള ഇമ്പരാജിനെയാണ് ഗ്ലിംപ്സ് പരിചയപ്പെടുത്തുന്നത്. ഗൗരവമേറിയ പശ്ചാത്തലത്തിനൊപ്പം നർമത്തിനും പ്രാധാന്യം നൽകുന്ന കഥാപാത്രമാണ് ഇതെന്നാണ് സൂചന. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. സംഗീതസംവിധായകൻ സുഷിൻ ശ്യാം ആദ്യമായി സംഗീതം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളും വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. മലയാളി താരം നസ്‌ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പിആർഒ: ശബരി

Related articles

See all
Popular News

ദിലീപിന് ജന്മദിനാശംസകളുമായി 'ഹെനോക്'; ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ജനപ്രിയ നായകൻ

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ

Popular News

ഒരു മുഖം, വ്യത്യസ്ത ഭാവങ്ങള്‍; ജയസൂര്യയുടെ 'മായന്‍' പുതിയ ലുക്കും ടീസര്‍ അനൗണ്‍സ്മെന്റും പ...

Save your stories

Sign in