Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്. കുട്ടികള്‍ക്കിടയില്‍ ഉള്‍പ്പെടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. പൂര്‍ണ്ണമായ ഡിജിറ്റല്‍ സാക്ഷരതയുടെ കുറവാണ് പലപ്പോഴും ആളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ഗ്രാമതലങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ, നിര്‍മ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ സാക്ഷരത വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

മയക്കുമരുന്ന് കണ്ണികള്‍ സൈബര്‍ ഇടങ്ങള്‍ താവളമാക്കുന്നത് തടയാന്‍ പ്രത്യേക പരിഗണന നല്‍കും. ഓണ്‍ലൈന്‍ വഴിയുള്ള ലഹരി വ്യാപനം തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനും ശക്തമായ നടപടികള്‍ എടുത്തു വരുന്നു. സോഷ്യല്‍ മീഡിയ അടക്കമുള്ള സൈബര്‍ ഇടങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണങ്ങളും, വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നീക്കങ്ങളും വര്‍ദ്ധിച്ചു വരുന്നത് തടയാന്‍ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓൺലൈൻ ഗെയിമിംഗ് കുട്ടികളിൽ അക്രമവാസന വളർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് പറഞ്ഞു. കുട്ടികൾക്കിടയിൽ ഉൾപ്പെടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. പൂർണ്ണമായ ഡിജിറ്റൽ സാക്ഷരതയുടെ കുറവാണ് പലപ്പോഴും ആളുകൾ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാൻ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ചേരാനല്ലൂര്‍ വാഹനാപകടം: എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ...

Popular News

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: 'പുറത്ത് പരിക്കുകളില്ലായിരുന്നു'; പരിയാരം മെഡിക്കല്‍ കോ...

Popular News

നിക്ഷേപ സൗഹൃദ പദ്ധതികളുമായി സര്‍ക്കാര്‍; വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നി...

Popular News

സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി: പാഠപുസ്തകങ്ങളുടെ പ്രിന്റിംഗിലു...

Save your stories

Sign in