Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജനബില്‍ പാസാക്കി നിയമസഭ

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജനബില്‍ പാസാക്കി നിയമസഭ

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും പൂർണ്ണമായി ഉറപ്പുവരുത്തുന്ന ചരിത്രപ്രധാനമായ വയോജന ബില്ല് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചർച്ചകൾക്കും ഭേദഗതികൾക്കും ഒടുവിലാണ് ഈ ബില്ല് സഭാംഗീകാരം നേടിയത്. വയോജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു ബില്ല് പാസാക്കുന്നത്. വിഡി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.

സഭയിൽ നടന്ന ദീർഘമായ ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ സജീവമായി പങ്കെടുത്തു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുൾപ്പെടെ ഉയർന്നുവന്ന പ്രായോഗിക നിർദേശങ്ങളും ബില്ലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഭയിൽ ഉയർന്നുവന്ന രണ്ടായിരത്തോളം നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച്, അതിൽ പ്രധാനപ്പെട്ടവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് അന്തിമമായി രൂപപ്പെടുത്തിയത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഈ ബില്ലിൽ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

വയോജനങ്ങൾ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് ബില്ലിൽ അടങ്ങിയിരിക്കുന്നത്. ഓരോ മുതിർന്ന വ്യക്തിയും നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യത്യസ്തമായിരിക്കുമെന്നതിനാൽ, അത്തരം പ്രായോഗിക തടസ്സങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ബില്ലിലെ വ്യവസ്ഥകൾ സഹായിക്കും. മുതിർന്ന പൗരന്മാരുടെ ചികിത്സ, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾക്കാണ് ബില്ലിൽ പ്രധാന മുൻഗണന നൽകിയിരിക്കുന്നത്.

വയോജനങ്ങൾ യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ഏറ്റവും സുരക്ഷിതമായി കഴിയുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ വയോജനങ്ങൾക്കും ആവശ്യമായ ചികിത്സയും കരുതലും ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷാ രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ബില്ലിലൂടെ സര്‍ക്കാരിന് സാധിക്കും.

Related articles

See all
Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in