Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ്

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ്

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെ.എസ്.ആർ.ടി.സി 'വിജ്ഞാന ദർശിനി' എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിൽ ഒരുക്കുന്നുണ്ട്.

പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് ഈ സർവീസിന് ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാനും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാം. ഇതിനായി വിവിധ ജില്ലകളിലെ ഫോൺ നമ്പറുകളും കെ.എസ്.ആർ.ടി.സി പുറത്തുവിട്ടിട്ടുണ്ട്.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

'പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു, പിണറായിയേക്കാൾ ബിസിനസ് തന്ത്രങ്...

Popular News

'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.2...

Save your stories

Sign in