Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അപകീർത്തി പ്രചാരണം ; സിപിഐ നേതാവിനെതിരെ പരാതി

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അപകീർത്തി പ്രചാരണം ; സിപിഐ നേതാവിനെതിരെ പരാതി
ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലം  യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എസ് ശരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയതിന് സിപിഐ കഞ്ഞിക്കുഴി പഞ്ചായത്ത്‌ അംഗത്തിന് എതിരെ പരാതി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയ കഞ്ഞിക്കുഴി സിപിഐ യുവജന നേതാവിന് എതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. അപകീർത്തി പ്രചാരണത്തിനെതിരെ ജില്ലാ-സംസ്ഥാന പൊലീസ് മേധാവിമാർക്കും പരാതി നൽകിയിട്ടുണ്ട്. പരാജയ ഭീതി മൂലം  അപരസ്ഥാനർത്ഥികളെ നിർത്തിയും  യുഡിഎഫ് സ്ഥാനാർത്ഥിയെ  അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ  നടത്തിയും വോട്ടർന്മാരെ  തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്  ഇടതുപക്ഷം ശ്രമിക്കുന്നതെന്ന്  യുഡിഎഫ് ചേർത്തല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പറഞ്ഞു.

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in