Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചിന്താ ജെറോമിനെ അയോഗ്യയാക്കണം; ലോകായുക്തയില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചിന്താ ജെറോമിനെ അയോഗ്യയാക്കണം; ലോകായുക്തയില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ യൂത്ത് കോണ്‍ഗ്രസ് പരാതി. സിവിൽ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ യൂത്ത് കമ്മീഷന്‍റെ അധ്യക്ഷ സിപിഎമ്മിന്‍റെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ലെന്ന് പരാതിയിൽ ബിനു ചുള്ളിയില്‍ ചൂണ്ടിക്കാട്ടി. ചിന്താ ജെറോമിനെ അയോഗ്യയാക്കണമെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പരിപാടികളില്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പങ്കെടുത്തു. ഇത് കമ്മീഷന്‍റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. യുവജന കമ്മീഷൻ എന്ത് ലക്ഷ്യത്തിനായാണോ രൂപീകരിച്ചത്, അതിന് വിപരീതമായാണ് കമ്മീഷൻ അധ്യക്ഷയുടെ പ്രവർത്തനമെന്ന്  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കുന്ന ചിന്താ ജെറോം തല്‍സ്ഥാനത്ത് തുടരാന്‍ അർഹയല്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ ഗവർണർക്കും പരാതി നല്‍കിയിരുന്നു.

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in