Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഈദ് ആഘോഷിക്കാൻ ഞങ്ങളുടെ അനുമതി വേണം': ബി.ജെ.പി എം.എൽ.എയുടെ വർഗീയ പരാമർശത്തിൽ കനത്ത പ്രതിഷേധം

'ഈദ് ആഘോഷിക്കാൻ ഞങ്ങളുടെ അനുമതി വേണം': ബി.ജെ.പി എം.എൽ.എയുടെ വർഗീയ പരാമർശത്തിൽ കനത്ത പ്രതിഷേധം


ഭോപ്പാൽ:
സൂര്യനും ചന്ദ്രനും സനാതന ധർമത്തിന്റേതാണെന്നും, മുസ്ലിങ്ങൾ ഇനി തങ്ങളോട് ചോദിച്ചേ ഈദ് ആഘോഷിക്കാവൂ എന്നും ബി.ജെ.പി എം.എൽ.എ രാമേശ്വർ ശർമ. മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എം.എൽ.എയായ രാമേശ്വർ ശർമ, ഭോപ്പാലിൽ നടന്ന 'സ്വദേശി മേള'യിലാണ് മുസ്ലിം മതവിശ്വാസികളുടെ ആഘോഷത്തെ പരിഹസിച്ചുകൊണ്ട് വിവാദ പരാമർശം നടത്തിയത്.

ഈദ് ആഘോഷിക്കാൻ മുസ്ലിങ്ങൾ നോക്കുന്നത് സനാതന ധർമത്തിന്റെ ചന്ദ്രനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളതെന്നും, ശിവൻ ഗുഹയിൽ പോയാൽ ചന്ദ്രനെ കാണാനാകില്ലെന്നും പറഞ്ഞ എം.എൽ.എ, അങ്ങനെയെങ്കിൽ മുസ്ലിങ്ങൾ എങ്ങനെ ഈദ് ആഘോഷിക്കുമെന്നും ചോദിച്ചു. ഒക്ടോബർ 24 മുതൽ നവംബർ നാലുവരെ നടക്കുന്ന സ്വദേശി മേളയുടെ വേദിയിൽ വെച്ചായിരുന്നു ഈ പ്രസ്താവന. പ്രസംഗത്തിനിടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഡൽഹിയിലെ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു.

എം.എൽ.എയുടെ വർഗീയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ നേതാക്കൾ രംഗത്തെത്തി. പ്രസ്താവനയ്ക്കെതിരെ മധ്യപ്രദേശ് മുസ്ലിം ഉത്സവ സമിതി സംസ്ഥാന അധ്യക്ഷൻ സീഷാൻ റഹ്മാൻ ബി.ജെ.പി ദേശീയ അധ്യക്ഷന് കത്തയച്ചു. ഒരു മതവിഭാഗത്തിന്റെ ആഘോഷത്തിന് മറ്റൊരാളുടെ അനുമതി വേണമെന്ന തരത്തിലുള്ള പരാമർശം മതസ്വാതന്ത്ര്യത്തിനെതിരാണെന്നും, ജനപ്രതിനിധിയുടെ വാക്കുകൾ വിശ്വാസികളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

മൂന്നുതവണ എം.എൽ.എയായ ഒരാളിൽനിന്ന് കൂടുതൽ പക്വതയാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.ജെ.പി നേതാവ് അബ്ബാസ് ഹഫീസ് പ്രതികരിച്ചു. ഈദ് ആഘോഷിക്കാൻ മുസ്ലിങ്ങൾ രാമേശ്വർ ശർമയുടെയോ സർക്കാരിന്റെയോ അനുമതി ചോദിക്കേണ്ടതില്ലെന്നും, ചന്ദ്രൻ എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ പാർട്ടി നേതൃത്വം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും ഭൂമിയെയും പോലും മതത്തിന്റെ പേരിൽ വിഭജിക്കാനാണ് ബി.ജെ.പി എം.എൽ.എ ശ്രമിക്കുന്നതെന്ന് ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമി വിമർശിച്ചു. പ്രകൃതിയിലെ എല്ലാം മനുഷ്യർക്ക് പൊതുവായുള്ളതാണെന്നും മതവിദ്വേഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതാഘോഷങ്ങളെക്കുറിച്ചുള്ള എം.എൽ.എയുടെ വിവാദ പരാമർശം നിലവിൽ രാഷ്ട്രീയ രംഗത്തും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.


Related articles

See all
Popular News

'നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ കയറണ്ട'; ടിക്കറ്റ് നിരക്ക് വർധന കേസിൽ സുപ്രീം കോടതിയുടെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Save your stories

Sign in