Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സൈബർ സഖാക്കള്‍' സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ സംഘങ്ങളിലും ; പേരുകള്‍ വെളിപ്പെടുത്തി ജയരാജൻ ; മാഫിയ കൂട്ടുകെട്ടില്‍ വെട്ടിലായി സിപിഎം

'സൈബർ സഖാക്കള്‍' സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ സംഘങ്ങളിലും ; പേരുകള്‍ വെളിപ്പെടുത്തി ജയരാജൻ ; മാഫിയ കൂട്ടുകെട്ടില്‍ വെട്ടിലായി സിപിഎം
കണ്ണൂർ: സിപിഎമ്മിൻ്റെ സൈബർ പോരാളികളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പടെയുള്ള സൈബർ സഖാക്കൾ സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതോടെ പ്രതിരോധത്തിലായി സിപിഎം. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരുടെ പേര് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വെളിപ്പെടുത്തി. സൈബർ സഖാക്കളും ആർഎസ്എസ് പ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ പേരാണ് ജയരാജൻ പുറത്തുവിട്ടത്. സ്വർണ്ണക്കടത്ത് കേസ് ആകാശ് തില്ലങ്കേരിയിലേക്ക് നീങ്ങുമെന്നതിനാലാണ് ആകാശ് ഉൾപ്പടെയുള്ളവരെ സിപിഎം തള്ളി പറഞ്ഞതെന്നാണ് സൂചന. സൈബറിടത്തെ സിപിഎം മുഖമായ  അർജുൻ ആയങ്കിക്കും, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കും സ്വർണ്ണക്കടത്തിലും ക്വട്ടേഷൻ സംഘവുമായും ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തുവരുന്നതിനിടെയാണ് ഇവരെ തള്ളി പറഞ്ഞ്  എം.വി ജയരാജൻ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടിയ കേസിൽ കണ്ണൂരിലെ സി.പി.എം പ്രവർത്തകൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. ഈ മാസം 28ന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടെ കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിൽ നിന്നാണ് അർജുൻ ആയങ്കിയുടെ പങ്കിനെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചത്.  

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in