Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ് ; കോഴിക്കോട് മുന്നില്‍, പത്തനംതിട്ട പിന്നില്‍

സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ് ; കോഴിക്കോട് മുന്നില്‍, പത്തനംതിട്ട പിന്നില്‍
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് പൂർത്തിയായപ്പോള്‍ 74.02 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോള്‍ ചെയ്തത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതൽ പോളിംഗ്. കണ്ണൂരും കോഴിക്കോട്ടും 77 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് 65.5%. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലകളില്‍ വൈകിട്ട് മഴ പെയ്തത് പോളിംഗിനെ നേരിയ തോതില്‍ ബാധിച്ചു. വോട്ടിംഗ് ശതമാനം
തിരുവനന്തപുരം - 70.01 കൊല്ലം - 73.07 പത്തനംതിട്ട - 67.05 ആലപ്പുഴ - 74.75 കോട്ടയം - 71.77 ഇടുക്കി - 70.37 എറണാകുളം - 73.8 തൃശൂർ - 73.2 പാലക്കാട് - 76.19 മലപ്പുറം - 74.5 കോഴിക്കോട് - 77.95 വയനാട് - 74.97 കണ്ണൂർ - 77.77 കാസർഗോഡ് - 74.62

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Save your stories

Sign in