നീറ്റിന് പിന്നാലെ പാകിസ്ഥാനിലും ‘കോക്രോച്ച് പാർട്ടി’; യുവജന കൂട്ടായ്മ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഇന്ത്യയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ, പാകിസ്ഥാനിലും സമാനമായ പേരിലുള്ള യുവജന കൂട്ടായ്മ ശ്രദ്ധ നേടുന്നു. ‘കോക്രോച്ച് പാർട്ടി പാകിസ്ഥാൻ’ (CPP) എന്ന പേരിൽ രൂപപ്പെട്ടിരിക്കുന്ന പ്രസ്ഥാനം രാജ്യത്തെ അഴിമതി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നീറ്റ് വിഷയത്തിൽ വിദ്യാർത്ഥികളുടെ നീതിക്കായി നടത്തിയ പ്രതിഷേധത്തിലൂടെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പാകിസ്ഥാനിലെ പുതിയ കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ അന്താരാഷ്ട്ര ശ്രദ്ധയും നേടിയിരുന്നു.
പാകിസ്ഥാനിലെ യുവജനങ്ങളുടെ അസംതൃപ്തി രാഷ്ട്രീയ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന ചർച്ചകൾക്കിടയിലാണ് CPP സജീവമാകുന്നത്. അടിസ്ഥാനപരമായ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ യുവാക്കളുടെ അതൃപ്തി വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെ CJPയുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന് CPP അവകാശപ്പെടുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ സമാനമായ രീതിയിലുള്ള ബ്രാൻഡിംഗും ജനകീയ പ്രചാരണ ശൈലിയുമാണ് CPP സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
യുവജനങ്ങളുടെ പ്രശ്നങ്ങൾ, ഭരണത്തിലെ പോരായ്മകൾ, സാമ്പത്തിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് പുതിയ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് വിവരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.