‘ബ്ലാസ്റ്റും’ ‘കറുപ്പും’ പിന്നിൽ; കേരളത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘ജനനായകൻ’
തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കേരള ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു. 2026-ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളായ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നിവയുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് ‘ജനനായകൻ’ ഒന്നാം സ്ഥാനത്തെത്തിയത്. ആഗോളതലത്തിൽ ₹300 കോടി ഗ്രോസ് ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം രണ്ടാം വാരത്തിലും കേരളത്തിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ചിത്രം പ്രദർശനം തുടരുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘ജനനായകൻ’ വൻ താരനിരയോടെയാണ് എത്തിയത്. വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
നിരവധി മികച്ച ചിത്രങ്ങൾ നിർമിച്ചിട്ടുള്ള വെങ്കട്ട് കെ. നാരായണയുടെ നേതൃത്വത്തിലുള്ള കെവിഎൻ പ്രൊഡക്ഷൻസ് ആണ് ‘ജനനായകൻ’ നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖരാണ് പ്രവർത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണം - സത്യൻ സൂര്യൻ, ആക്ഷൻ - അനിൽ അരശ്, ആർട്ട് - വി. സെൽവ കുമാർ, കൊറിയോഗ്രാഫി - ശേഖർ, സുധൻ, വരികൾ - അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ - വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ എന്നിവരാണ്.
വിജയ് ആരാധകരുടെ വൻ പിന്തുണയോടെ പ്രദർശനം തുടരുന്ന ‘ജനനായകൻ’ കേരളത്തിലും ആഗോള ബോക്സ് ഓഫീസിലും പുതിയ റെക്കോർഡുകൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.