Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക്ഷൻ

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക്ഷൻ

മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ റെക്കോർഡ് നേട്ടവുമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണത്തോടെയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. റിലീസിന്റെ ആദ്യദിനത്തിൽ തന്നെ ഇന്ത്യയിൽ എക്കാലത്തെയും വലിയ ഹോളിവുഡ് ഓപ്പണിംഗ് ഗ്രോസ് സ്വന്തമാക്കി ചിത്രം പുതിയ ചരിത്രം കുറിച്ചു.

ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണക്കാരായ സോണി പിക്ചേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആദ്യദിനം 73 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സ്വന്തമാക്കിയത്. ഇതോടെ 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' (65 കോടി), അവതാർ: ദ് വേ ഓഫ് വാട്ടർ' (48.75 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ പിന്നിലായി.

ഹോളിവുഡ് ചിത്രങ്ങളിൽ ഇന്ത്യയിൽ ലഭിച്ച എക്കാലത്തെയും ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എന്ന നേട്ടവും ഇതോടെ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, റിലീസിന്റെ രണ്ടാം ദിവസവും ചിത്രം മികച്ച പ്രകടനം തുടരുകയാണ്. വെള്ളിയാഴ്ച 16,902 ഷോകളിലായി 49.35 കോടി രൂപ ഗ്രോസ് നേടിയതോടെ ഇന്ത്യയിലെ ആകെ കളക്ഷൻ 131.46 കോടി രൂപയായി ഉയർന്നു. ഇന്നത്തെ കളക്ഷൻ കൂടി പുറത്തുവന്നാൽ ചിത്രം 150 കോടി രൂപയുടെ നാഴികക്കല്ല് പിന്നിടുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയിലുടനീളം പ്രദർശിപ്പിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളുടെ റെക്കോർഡുകൾ മാത്രമല്ല, ഇന്ത്യൻ സിനിമകളുടെ ആദ്യദിന കളക്ഷൻ റെക്കോർഡുകളെയും ചിത്രം മറികടന്നതായി റിപ്പോർട്ടുകളുണ്ട്. 67.19 കോടി രൂപ ആദ്യദിനം നേടിയ ഷാരൂഖ് ഖാന്റെ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളെയും 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' പിന്നിലാക്കിയെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2021-ൽ പുറത്തിറങ്ങിയ 'സ്‌പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എത്തുന്നത്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബെർന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റഫലോ എന്നിവർക്കൊപ്പം 'സ്ട്രേഞ്ചർ തിങ്സ്' താരമായ സാഡി സിങ്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൊളംബിയ പിക്ചേഴ്സ്, മാർവൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related articles

See all
Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Save your stories

Sign in