ബിനീഷുമായി എല്ലാ ബന്ധുക്കൾക്കും നല്ല ബന്ധം, പരിചയമില്ലാത്തത് കോടിയേരിക്ക് മാത്രം ; പരിഹസിച്ച് വി.ടി ബല്‍റാം
Jaihind TV News Report
Jaihind TV Web Desk
November 05, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്ഡിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീടിനുമുന്നില്‍ നടന്ന ബന്ധുക്കളുടെ പ്രതിഷേധത്തെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ബിനീഷുമായി ബാക്കി എല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ടെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിന്‍റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്. ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?https://www.facebook.com/vtbalram/posts/10158087174604139
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10