Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'നീതി ഉറപ്പാക്കും, സർക്കാരിനെ ജനം തൂത്തെറിയും'; സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഐക്യദാർഢ്യവുമായി വി.ഡി. സതീശൻ

'നീതി ഉറപ്പാക്കും, സർക്കാരിനെ ജനം തൂത്തെറിയും'; സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഐക്യദാർഢ്യവുമായി വി.ഡി. സതീശൻ

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ അമ്മ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര'യുടെ വേദിയിലെത്തി. നെടുമങ്ങാട് നടന്ന സ്വീകരണ പരിപാടിക്കിടെയാണ് 'മകന്റെ നീതിക്കായ് അമ്മ' എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി അവർ എത്തിയത്. ഈ കൂടിക്കാഴ്ച തന്റെ ഹൃദയം തകർക്കുന്ന നിമിഷമായിരുന്നുവെന്ന് വി.ഡി. സതീശൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സിദ്ധാർത്ഥിന്റെ കുടുംബം നീതിക്കായി സർക്കാരിന് പിന്നാലെ നടന്നിട്ടും അധികാരികൾ അവഗണിക്കുകയാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സകല പദവികളും ഉപയോഗിച്ചപ്പോൾ ഇരയുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടു. പാവപ്പെട്ടവരുടെ കണ്ണീരിനെയും പ്രതിഷേധത്തെയും പി.ആർ. വർക്കിലൂടെ മറച്ചുപിടിക്കാമെന്ന് ഭരണകൂടം കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും ക്രിമിനലുകൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിൽ ചവിട്ടിയാണ് ഈ ഭരണകൂടം നിൽക്കുന്നതെന്നും ജനങ്ങൾ ഈ സർക്കാരിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയുന്ന കാലം വിദൂരമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം യുഡിഎഫ് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in