Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജനീഷ്

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജനീഷ്

കണ്ണൂരിൽ തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷമായ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. ഏകദേശം പത്തിടങ്ങളിൽ തന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. കല്ലും കരിങ്കല്ലുമായാണ് പ്രതിഷേധക്കാർ എത്തിയത്. മന്ത്രിയെന്ന പരിഗണന പോലും നൽകാതെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന ദേശീയ പതാക പോലും ആക്രമികൾ നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സിപിഎം നേതാക്കളുടെ കൃത്യമായ നിർദ്ദേശപ്രകാരമാണ് ഈ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒരു ക്രിമിനൽ സംഘത്തെയാണ് പ്രതിഷേധത്തിനായി റോഡിലിറക്കിയത്. ഡിവൈഎഫ്ഐ ഭാരവാഹിയും ജനപ്രതിനിധിയുമായ നേതാവ് തന്നെ വഴിയിൽ തടയുമെന്ന് പരസ്യമായി പറയുകയും സംസ്ഥാന നേതാക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കരിങ്കൊടി സമരങ്ങളോട് തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ തങ്ങൾ ആരുടെയും വാഹനം തല്ലിത്തകർത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തെ തങ്ങളും അതേരീതിയിൽ ചെറുത്തുതോൽപ്പിക്കാൻ ഇറങ്ങിയാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് അമിത് ഷായ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്തപ്പോൾ കമ്പിളി പുതച്ചു കിടന്ന ചരിത്രമാണ് ഡിവൈഎഫ്ഐക്കുള്ളത്. ആക്രമണം നേരിടുമ്പോൾ കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന ശീലം തങ്ങൾക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇഡി അന്വേഷണം, മാസപ്പടി കേസ് തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും ചില കാര്യങ്ങൾ ഒളിച്ചുവെക്കാനുമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വത്തിന്റെയും നിർദ്ദേശപ്രകാരം ഈ അക്രമസംഭവങ്ങൾ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ...

Save your stories

Sign in