കണ്ണൂർ: മട്ടന്നൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് നേരെ ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യ ഭീഷണിയും അസഭ്യവർഷവും. "യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും" എന്ന് പോലീസുകാരന്റെ മുഖത്തുനോക്കി പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനീത് തെളുപ്പാണ് പോലീസുകാരെ അധിക്ഷേപിക്കുകയും കൊലവിളി നടത്തുകയും ചെയ്തത്.
മട്ടന്നൂർ വിമാനത്താവളത്തിൽ മന്ത്രി ഒ.ജെ. ജനീഷിനെ തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കടുത്ത അമർഷമാണ് ഉയരുന്നത്.