Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

കണ്ണൂർ: കാസർകോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അക്രമണം. തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആദ്യ അക്രമം ഉണ്ടായത്. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് നേരെ ആഞ്ഞടിച്ച അക്രമികൾ വാഹനത്തിന് കേടുപാടുകൾ വരുത്തി.

തളിപ്പറമ്പിന് പുറമെ പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധവും അക്രമവുമുണ്ടായി. പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ യാത്രക്കിടയിൽ മൂന്നാമതും വാഹനം തടയാൻ ശ്രമം നടന്നു. തുടർന്ന് കാസർകോട് നീലേശ്വരത്തും മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡി.വൈ.എഫ്.ഐ കരിങ്കൊടി കാണിച്ചു. തളിക്ഷേത്രത്തിന് സമീപവും പാലസ് ഗ്രൗണ്ടിലും പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മന്ത്രി ജനീഷുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കണ്ണൂരിലെ അക്രമസംഭവങ്ങൾ മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു. അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഡി.ജി.പിക്ക് അടിയന്തര നിർദ്ദേശം നൽകി. പത്തനംതിട്ടയിലേക്കുള്ള യാത്രാമധ്യേയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സംഭവമറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രി ഒ.ജെ. ജനീഷുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Save your stories

Sign in