Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും ഒരേ ദിശയിലാണെന്നും അവ ശരിയാകാനാണ് സാധ്യതയെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. യുഡിഎഫിന് 80 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇത് 'ടീം യുഡിഎഫിന്റെ' വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവന്ന ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്തുകയുള്ളൂ. പാർട്ടി നേതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ആ വിവരം ഘടകകക്ഷികളെ കൃത്യമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകളെയും സർക്കാർ നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 20,000-ത്തോളം പേർക്ക് വോട്ടവകാശം നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല. കൂടാതെ, ഡോക്ടർ ബി. അശോകനെ സസ്പെൻഡ് ചെയ്ത നടപടി തെറ്റാണെന്നും ഒരു കാവൽ മന്ത്രിസഭയ്ക്ക് അത്തരം തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Latest News

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; 'കായികഭവൻ' ഇന്നും ഇരുട്ടിൽ; മന്ത്രിയുടെ വാഗ്ദാനങ്ങൾ പാഴാകുന്നു

Save your stories

Sign in