Logo
Mon, Jul 13, 2026 • 09:12 PM
LIVE TV
Watch

No business videos available

No Middle East videos available

ഇത് ബിജെപിക്ക് കുടപിടിക്കുന്ന സമീപനം; കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരിയുടെ സർട്ടിഫിക്കറ്റ് വേണ്ട; തുറന്നടിച്ച് വി.ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 31, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

ഇത് ബിജെപിക്ക് കുടപിടിക്കുന്ന സമീപനം; കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരിയുടെ സർട്ടിഫിക്കറ്റ് വേണ്ട; തുറന്നടിച്ച് വി.ഡി സതീശന്‍
ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാർട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരംതാഴ്ന്ന രാഷ്ട്രീയമാണ് കോടിയേരി ബാലകൃഷ്ണന്‍റേതെന്ന് വി.ഡി സതീശന്‍ എംഎല്‍എ. സ്വർണ്ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നിൽക്കുകയും ചെയ്യുന്ന ഏടാകൂടത്തിൽ നിന്ന് എങ്ങനെയെങ്കിലും ചർച്ച മാറ്റിക്കൊണ്ടുപോകാനുള്ള വൃഥാശ്രമമാണ് കോടിയേരിയുടേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോൺഗ്രസ് നയിക്കുന്ന യു ഡിഎഫിനെ പിന്തള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപിക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണിത്. സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാർട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്. 1. സ്വർണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നിൽക്കുകയും ചെയ്യുന്ന ഏടാകൂടത്തിൽ നിന്ന് എങ്ങിനെയെങ്കിലും ചർച്ച മാറ്റിക്കൊണ്ടുപോകാനുള്ള വ്യഥാശ്രമം. 2. കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിൻതള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം. ലാവ്ലിൻ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സർക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം. 4. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.!! 5. പിന്നെ പാലത്തായി പീഢനക്കേസുണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും ഊരണ്ടേ? സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ് വേണ്ട.
https://www.facebook.com/VDSatheeshanParavur/posts/3297552280303714
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10