Logo
Mon, Jul 13, 2026 • 10:57 PM
LIVE TV
Watch

No business videos available

No Middle East videos available

'ഹോര്‍മുസിലെ കാവല്‍ മാലാഖ'; കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ്, മറ്റ് രാജ്യങ്ങള്‍ പണം നല്‍കണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2026
1 min read
SHARE:
SAVE: Login to save

'ഹോര്‍മുസിലെ കാവല്‍ മാലാഖ'; കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ്, മറ്റ് രാജ്യങ്ങള്‍ പണം നല്‍കണം

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസിന് സുരക്ഷയൊരുക്കുന്നതിന് അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക പ്രതിഫലം ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപിന്റെ പുതിയ പരാമര്‍ശം.

ആഗോളതലത്തിലുള്ള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണിത്. ഹോര്‍മുസ് കടലിടുക്ക് തങ്ങള്‍ കൈവശം വയ്ക്കുമെന്നും അതിന്റെ കാവല്‍ക്കാരായി അമേരിക്ക മാറുമെന്നും ട്രംപ് വ്യക്തമാക്കി. 'ഒരുപക്ഷേ ഇതിനെ 'ഹോര്‍മുസിലെ കാവല്‍ മാലാഖ' എന്ന് വിളിക്കാം. എന്നാല്‍ ഈ കാവലിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് കൃത്യമായ പ്രതിഫലം ലഭിക്കണം,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. ജലപാത തങ്ങളുടെ പൂര്‍ണ്ണ അധികാരത്തിലാണെന്ന് ഇറാന്‍ വാദിക്കുമ്പോള്‍, അന്താരാഷ്ട്ര നിയമപ്രകാരം വാണിജ്യ കപ്പലുകള്‍ക്ക് പാത തുറന്നുകിടക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്. ഹോര്‍മുസിലുണ്ടാകുന്ന നേരിയ തടസം പോലും ആഗോള ഇന്ധനവില കുതിച്ചുയരാന്‍ കാരണമാകുമെന്നതിനാല്‍ ലോകരാജ്യങ്ങള്‍ അതീവ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.

ഇറാന്‍ ഭരണകൂടം നയതന്ത്ര ചര്‍ച്ചകളില്‍ നിരന്തരം നിലപാട് മാറ്റുകയാണെന്ന് ട്രംപ് അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന 11 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും ധാരണയായതാണെന്നും, എന്നാല്‍ തൊട്ടുപിന്നാലെ അവര്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ ഇറാന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ട്രംപ് വിമര്‍ശിച്ചു. താന്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇറാന്റെ ആണവ കരാര്‍ റദ്ദാക്കിയതെന്നും, ബി-2 ബോംബറുകള്‍  ഉപയോഗിച്ച് അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങളാണ് ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.

2020-ല്‍ ഇറാന്റെ പ്രമുഖ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ഡ്രോണ്‍ ആക്രമണത്തെയും ട്രംപ് ശക്തമായി ന്യായീകരിച്ചു. ക്രൂരനായ എന്നാല്‍ അങ്ങേയറ്റം ബുദ്ധിമാനായ ഒരു ജനറലായിരുന്നു സുലൈമാനിയെന്നും, അദ്ദേഹത്തെ വധിക്കാന്‍ കഴിഞ്ഞത് അമേരിക്കയുടെ വലിയ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഇത്തരം ശക്തമായ നിലപാടുകളും സൈനിക ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ മിഡില്‍ ഈസ്റ്റ് ഇന്ന് ഈ രൂപത്തില്‍ അവശേഷിക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10