ബഹ്റൈനിലേക്കും കുവൈത്തിലേക്കും വീണ്ടും ആക്രമണവുമായി ഇറാന്‍ ; സമാധാനം പൊളിയുമോയെന്ന് ആശങ്ക; ഹോര്‍മുസില്‍ ഇറാനും യുഎസും ഏറ്റുമുട്ടി
ദുബായ്: ബഹ്റൈനിലേക്കും കുവൈത്തിലേക്കും വീണ്ടും ആക്രമണം നടത്തി ഇറാന്‍. മിസൈല്‍, ഡ്രോണ്‍ ആക്രമണമെന്ന് കുവൈത്ത് വാര്‍ത്താ എജന്‍സി സ്ഥിരീകരിച്ചു. അതേസമയം, ബഹ്റൈനിലെ ആക്രമണത്തില്‍ നിരവധി സ്ഥലങ്ങളില്‍ വൈദ്യതി ബന്ധം വിചേഛദിക്കപ്പെട്ടു. ബഹ്റൈനില്‍ തുടര്‍ച്ചയായി സൈറണുകള്‍ മുഴങ്ങിയെന്ന് താമസക്കാര്‍ പറഞ്ഞു. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ നിര്‍ദേശിച്ചു.
ഇതിനിടെ, ഹോര്‍മുസില്‍ ഇറാനും യുഎസും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചു. ഇതോടെ, സമാധാനം വീണ്ടും പൊളിയുമോ എന്ന ആശങ്ക വ്യാപകമാണ്. കഴിഞ്ഞ ദിവസം എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍, യുഎസ് സേനയുടെ പ്രത്യാക്രമണവും രൂക്ഷമാണ്. ഇതിനിടെ, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു. ബഹ്റൈന്‍ വാര്‍ത്താ എജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.