തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി അപകടം: ഏഴ് തൊഴിലാളികൾ മരിച്ചു, 14 പേർക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയില്‍ പീപ്പല്‍ക്കോട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് വെള്ളവും മണ്ണും ഇരച്ചുകയറി ഉണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് തുരങ്കത്തില്‍ കുടുങ്ങിയ 22 തൊഴിലാളികളില്‍ 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ബാക്കിയുള്ള രണ്ടുപേരെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ തുരങ്കത്തിനുള്ളിലെ ശക്തമായ നീരൊഴുക്കും അടിഞ്ഞുകൂടിയ ചെളിയും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.