Logo
Fri, Aug 14, 2026 • 03:31 AM
LIVE TV
Watch

No business videos available

No Middle East videos available

മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവം: പ്രധാനമന്ത്രി മാപ്പ് പറയണം, നാളെ കേരളത്തിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും സത്യാഗ്രഹവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 13, 2026
1 min read
SHARE:
SAVE: Login to save

മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവം: പ്രധാനമന്ത്രി മാപ്പ് പറയണം, നാളെ കേരളത്തിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും സത്യാഗ്രഹവും

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലി നടന്ന വേദിയിൽ ബി.ജെ.പി അനുഭാവികൾ ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സി.കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും തുടർന്ന് മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സത്യഗ്രഹവും നടത്തുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

പ്രതിഷേധ പരിപാടികളിൽ ഡി.സി.സി., ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കാളികളാകും. ബി.ജെ.പിയും അവരുടെ പോഷക സംഘടനകളും വെച്ചുപുലർത്തുന്ന വിദ്വേഷപരമായ മാനസികാവസ്ഥയുടെയും ജാതിവിവേചനത്തിന്റെയും തെളിവാണ് ഈ സംഭവമെന്ന് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളായ സമത്വം, സഹോദര്യം, സാമൂഹിക നീതി എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റവും ജനാധിപത്യ ഇന്ത്യയോടുള്ള കടുത്ത വെല്ലുവിളിയുമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10