നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർ ഇനി ഭക്ഷ്യസുരക്ഷാ ഓഫീസർ; നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി
അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന ഉത്തരവ് സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, മന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ പ്രതിയായ ഈ കേസിൽ അന്വേഷണം സർക്കാർ പിന്നീട് സിബിഐക്ക് വിട്ടിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.