സ്വർണവിലയിൽ വീണ്ടും വർധന; പവന് 200 രൂപ കൂടി, വില 1,13,760 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 200 രൂപ ഉയർന്ന് 1,13,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,220 രൂപയിലെത്തി.
അമേരിക്കൻ വിലക്കയറ്റ കണക്കുകൾ ഇന്ന് പുറത്തുവരാനിരിക്കെയാണ് സ്വർണവില ഉയർന്നത്. വിലക്കയറ്റ കണക്കുകളുടെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളാണ് സ്വർണവിലയ്ക്ക് പിന്തുണ നൽകുന്നത്.
അമേരിക്ക–ഇറാൻ സംഘർഷം തുടരുന്നതും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതൽ ആകർഷിക്കപ്പെടുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.