Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

എയർടെൽ റീചാർജ് പ്ലാനുകളിൽ മാറ്റം; 299 രൂപയടക്കം നാല് പ്ലാനുകൾ പിൻവലിച്ചു, ചെലവേറും

എയർടെൽ റീചാർജ് പ്ലാനുകളിൽ മാറ്റം; 299 രൂപയടക്കം നാല് പ്ലാനുകൾ പിൻവലിച്ചു, ചെലവേറും

ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള നാല് റീചാർജ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ. 299, 579, 619, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് സൂചന.

പ്ലാനുകൾ പിൻവലിച്ചതോടെ ചില ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്കിലുള്ള റീചാർജ് തിരഞ്ഞെടുക്കേണ്ടിവരും. ഇതോടെ മൊബൈൽ റീചാർജിനുള്ള ചെലവിൽ ഏകദേശം 5 മുതൽ 16 ശതമാനം വരെ വർധനയുണ്ടാകാനിടയുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപയുടെ പ്ലാനിലാണ്. ഈ പ്ലാൻ പിൻവലിച്ചതോടെ സമാന വിഭാഗത്തിൽ ഇനി 349 രൂപയുടെ പ്ലാനാണ് പ്രധാന ബദൽ.

299 രൂപയുടെ പ്ലാനെ അപേക്ഷിച്ച് 349 രൂപയുടെ പ്ലാനിൽ ഏകദേശം 16 ശതമാനം അധികം ചെലവാകും. എന്നാൽ, പകരമായി കൂടുതൽ ഡേറ്റ ലഭിക്കും. പഴയ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ 349 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള 199 രൂപ, 219 രൂപ പ്ലാനുകൾ കമ്പനി നിലവിൽ നിലനിർത്തിയിട്ടുണ്ട്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയ്സ് കോളിങ് ലഭിക്കും. എന്നാൽ 28 ദിവസത്തേക്ക് ആകെ 2 ജിബി, 3 ജിബി ഡേറ്റ മാത്രമാണ് യഥാക്രമം ലഭിക്കുക. കൂടുതൽ ഡേറ്റ ആവശ്യമായ ഉപഭോക്താക്കൾക്ക് പ്രത്യേക ഡേറ്റ റീചാർജ് ചെയ്യേണ്ട സാഹചര്യം ഇതുവഴി ഉണ്ടായേക്കാം.

എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഒരേസമയം നിരക്ക് വർധിപ്പിക്കുന്നതിന് പകരം തിരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രമാണ് എയർടെൽ മാറ്റം വരുത്തിയിരിക്കുന്നത്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന വരുമാനം നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് പ്ലാനുകളുടെ പുനഃക്രമീകരണമെന്നാണ് വിലയിരുത്തൽ. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം കുറയ്ക്കുന്നതിനൊപ്പം ശരാശരി ഉപഭോക്തൃ വരുമാനം ഉയർത്താനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.




Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Save your stories

Sign in