തലശ്ശേരി: സഹകരണ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോളേജ് യൂണിയന്‍ ഫണ്ടുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ടതിനാണ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ നാഫിഹ് കെ. എമ്മിന് മര്‍ദ്ദനമേറ്റത്.
വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ അക്ഷയ് കെ. വി, അഭി, ഷാരോണ്‍, അര്‍ജുന്‍ വിനോദ് എന്നിവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ പ്രതിയായ ഷാരോണ്‍ കണ്ണൂരിലെ പോലീസ് സൊസൈറ്റി പ്രസിഡന്റും എസ്.ഐയുമായ പ്രജീഷിന്റെ മകനാണ്.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ നാഫിഹിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശേരി സഹകരണ എഞ്ചിനീയറിംഗ് കോളേജിൽ