കോടിയേരി സിപിഎമ്മിലെ ശശികല ടീച്ചർ; വർഗീയത പറയുന്നതില്‍ സംഘികളെ തോൽപ്പിക്കാനുള്ള മത്സരത്തിലാണ് പാർട്ടി സെക്രട്ടറിയെന്ന് ഷാഫി പറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
July 31, 2020
1 min read
•
Updated: July 08, 2026
സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഉത്തരം മുട്ടുമ്പോൾ വർഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കാനുള്ള മത്സരത്തിലാണ് സി പിഎം സംസ്ഥാന സെക്രട്ടറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ ആർഎസ്എസ് ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന എസ്.ആർ.പി യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട്, പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും ബെവ്ക്യു ആയാലും പി.ഡബ്ല്യു.സി ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി'-ഷാഫി പറമ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി. സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന SRP യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.https://www.facebook.com/shafiparambilmla/posts/3281107271926216
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10