കണ്ണൂരില്‍ എസ്ഡിപിഐ-സിപിഎം ധാരണ ; സിപിഎം കേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ട് : കെ സുധാകരൻ എം പി
Jaihind TV News Report
Jaihind TV Web Desk
December 14, 2020
1 min read
•
Updated: July 15, 2026
കണ്ണൂർ : കണ്ണൂർ ജില്ലയിലെ 16 തദ്ദേശസ്ഥാപനങ്ങളിൽ എസ്ഡിപിഐ-സിപിഎം ധാരണയെന്ന് കെ. സുധാകരൻ എംപി. എം.വി ജയരാജനടക്കമുള്ള നേതാക്കളാണ് എസ്ഡിപിഐയുമായി ചർച്ചകൾക്ക് മുൻകൈയ്യെടുത്തത്. സിപിഎം കേന്ദ്രങ്ങളിൽ വ്യാപകമായി കളളവോട്ട് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആന്തൂരിലെ കനത്ത പോളിങ് കളളവോട്ട് നടന്നതിന് ഉദാഹരണമാണ്. യുഡിഎഫ് മികച്ച വിജയം നേടുമെന്നും വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10