കൂട്ടുകെട്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ ; പാർട്ടിയുടേത് പരാജയം മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 06, 2020
1 min read
•
Updated: July 15, 2026
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സിപിഎം നേതാക്കളുടെ യുഡിഎഫ്- ബിജെപി ബാന്ധവെന്ന ആരോപണത്തിന് പിന്നിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആസന്നമായ പരാജയത്തില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യുഡിഎഫ്- ബിജെപി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സ്വന്തം മുഖ്യമന്ത്രിയെപ്പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി, തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളം മുഴുവനും ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബിജെപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുവരെ നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെയ്യാറായിട്ടില്ലന്നോര്‍ക്കണം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. യഥാര്‍ത്ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവമുള്ളത്.
വരുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കാന്‍ പോകുന്ന വന്‍ വിജയത്തില്‍ സിപിഎമ്മും ബി ജെപിയും ഒരു പോലെ ആശങ്കപൂണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും യുഡിഎഫ് നേടാന്‍ പോകുന്ന വിജയത്തെയും ജനപിന്തുണയെയും അട്ടിമറിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10