Logo
Sun, Jun 14, 2026 • 06:48 PM
LIVE TV
Watch

No business videos available

No Middle East videos available

"അമേരിക്കയുടെ മുന്നിൽ വിനീതവിധേയനായ പ്രധാനമന്ത്രി"; നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

"അമേരിക്കയുടെ മുന്നിൽ വിനീതവിധേയനായ പ്രധാനമന്ത്രി"; നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് നിലപാടിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ച മൃദുസമീപനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കാര്യങ്ങളിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്ന ഒരു 'കോംപ്രമൈസ്ഡ് പിഎം' ആയിട്ടാണ് പെരുമാറുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയുടെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് പകരം, മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഒരു വിധേയനായ സേവകനെപ്പോലെയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ നാവികരുടെ മരണത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഖേദപ്രകടനമോ മാപ്പ് പറയലോ ഉണ്ടായിട്ടില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പകരം ഇന്ത്യയുടെ മേൽ ഉത്തരവുകൾ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ സർവീസ് നടത്തുന്ന വാണിജ്യ കപ്പലുകൾ യുഎസ് സേനയുടെ നിർദ്ദേശങ്ങൾ ഉടനടി പാലിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടതായി രാഹുൽ പറഞ്ഞു. "യുഎസ് സൈനിക ഉത്തരവുകൾ ഉടൻ അനുസരിക്കുക, ഒരു വീഴ്ചയും വെച്ചുപൊറുപ്പിക്കില്ല" എന്ന രീതിയിലുള്ള അമേരിക്കയുടെ ഈ ഭീഷണിയുടെ സ്വരം ഒരു പരമാധികാര രാജ്യത്തിന് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് സൈനിക നടപടിയിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ സൈനിക നടപടികളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കുകയും, യുഎസ് നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ഇറാനിയൻ എണ്ണ കടത്തുന്നത് തടയുന്നതിനും മേഖലയിലെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായി തങ്ങളുടെ സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ കപ്പലുകളും പാലിച്ചേ മതിയാകൂ എന്ന നിലപാടിലാണ് അമേരിക്ക ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തിയതടക്കം, വിവിധ തലങ്ങളിൽ ഇന്ത്യ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യ ഇപ്പോഴും വ്യക്തത തേടുകയാണ്. പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെയും സമുദ്ര സുരക്ഷയെയും ഈ പുതിയ സംഭവവികാസങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10