ശ്രീലങ്കയിലും കൂടുതല്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ; കൊളംബോ ഗവര്‍ണ്ണറുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തി എം എ യൂസഫലി
ദുബായ്: യു.എ.ഇ.യില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന കൊളംബോ ഗവര്‍ണ്ണര്‍ ഹാനിഫ് യൂസഫുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. യൂസഫലിയുടെ ദുബായിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീലങ്കയിലും കൂടുതല്‍ നിക്ഷേപത്തിന് സാധ്യതകള്‍ ആരാഞ്ഞാണ് കൂടിക്കാഴ്ച. കൊളംബോയില്‍ നിലവില്‍ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രമുണ്ട്.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോവിലും മറ്റു നഗരങ്ങളിലും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്തു. പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നേറുന്ന കാഴ്ചയാണ് ശ്രീലങ്കയില്‍ കാണാന്‍ സാധിക്കുന്നതെന്ന് ഗവര്‍ണര്‍ ഹാനിഫ് യൂസഫ് പറഞ്ഞു. റീട്ടെയില്‍ മേഖലയില്‍ മികച്ച സാധ്യതകളാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലുലു ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം , വൈകാതെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. യു.എ.ഇ.യിലെ ശ്രീലങ്കന്‍ സ്ഥാനപതി ആരുഷ കുരായ്, മുന്‍ സ്ഥാനപതി ഉദയ ഇന്ദ്രരത്‌ന, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.