സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ടീസര്‍ നാളെ
സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ എത്തുന്നു. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്.
നേരത്തെ ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്ന ചിത്രത്തിന്റെ റിലീസ് ഉള്‍പ്പെടെയുള്ള വിവരങ്ങളും വൈകാതെ പുറത്ത് വിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്കില്‍ ഷറഫുദീന്‍, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചത്. സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരുടെ കരിയറിലെ തീര്‍ത്തും വ്യത്യസ്തവും അവര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതില്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീത/ഓഡിയോ ലേബല്‍ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം, കഥാപാത്രങ്ങള്‍ എന്നിവയെ കുറിച്ച് പ്രേക്ഷകരില്‍ ആകാംഷയും കൗതുകവും നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവര്‍ കൂടാതെ, കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം - അഖില്‍ സേവ്യര്‍, എഡിറ്റര്‍- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍- ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്‌സ്- പിക്ടോറിയല്‍ വി എഫ് എക്‌സ്, മാര്‍ജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ റാഫി, പ്രോജക്ട് ഡിസൈനര്‍- അമൃത മോഹന്‍,അസ്സോസിയേറ്റ് ക്യാമറാമാന്‍- വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡിറക്ടര്‍സ് - ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്സ്‌ക്യൂറ, പിആര്‍ഒ - ശബരി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.