Logo
Thu, Jul 30, 2026 • 08:01 PM
LIVE TV
Watch

No business videos available

No Middle East videos available

വിനയന്റെ ബ്രഹ്മാണ്ഡ ഫാന്റസി ത്രില്ലര്‍ അണിയറയില്‍; 'പണി'ക്കും 'പ്രകമ്പന'ത്തിനും ശേഷം സാഗർ സൂര്യയുടെ വമ്പൻ മേക്കോവർ ഒപ്പം ഗിന്നസ് പക്രുവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 30, 2026
1 min read
SHARE:
SAVE: Login to save

വിനയന്റെ ബ്രഹ്മാണ്ഡ ഫാന്റസി ത്രില്ലര്‍ അണിയറയില്‍; 'പണി'ക്കും 'പ്രകമ്പന'ത്തിനും ശേഷം സാഗർ സൂര്യയുടെ വമ്പൻ മേക്കോവർ ഒപ്പം ഗിന്നസ് പക്രുവും

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സാഗർ സൂര്യ വമ്പൻ പ്രോജക്റ്റിൽ നായകനാകുന്നു. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ത്രില്ലർ ചിത്രത്തിൽ ഗിന്നസ് പക്രുവിനൊപ്പമാണ് സാഗർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം സാഗർ സൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും.

ടെലിവിഷൻ രംഗത്തിലൂടെ കടന്നുവന്ന് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സാഗർ സൂര്യ. ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തിലെ കരുത്തുറ്റ വില്ലൻ വേഷം സാഗറിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. തുടർന്ന് നായകനായെത്തിയ 'പ്രകമ്പനം' എന്ന ഹൊറർ-കോമഡി ചിത്രവും മികച്ച പ്രേക്ഷകസ്വീകാര്യത നേടി. ഇതിന് തൊട്ടുപിന്നാലെ വിനയനെപ്പോലുള്ള പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ പ്രധാനം വേഷം ലഭിച്ചത് സാഗറിന്റെ കരിയറിലെ നിർണായക വളർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

"When Three Worlds Unite, Miracles Unfold" എന്ന ടാഗ് ലൈനോടെയാണ് വിനയൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിസ് കാഞ്ചഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടുകളും പുരോഗമിക്കുകയാണ്. ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കുന്ന ചിത്രം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കുന്നത്. 'അത്ഭുതദ്വീപ്', 'ലിറ്റിൽ സൂപ്പർമാൻ', 'അതിശയൻ' തുടങ്ങിയ ഫാന്റസി ചിത്രങ്ങൾക്ക് ശേഷം താൻ വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നപദ്ധതിയാണിതെന്ന് വിനയൻ വ്യക്തമാക്കി.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10